കാക്കനാട് : മെട്രോ രണ്ടാംഘട്ട നിർമാണങ്ങളുടെ ഭാഗമായി വെണ്ണല, പാലച്ചുവട് ജംഗ്ഷനുകളുടെയും ആലിൻ ചുവട് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതും സംബന്ധിച്ച് ജനപ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്ത വിശകലന യോഗം വെണ്ണല ഗവ. എച്ച്. എസ് ഹാളിൽ ചേർന്നു. തൃക്കാക്കര എംഎൽഎ ഉമാ തോമസ് അധ്യക്ഷയായിരുന്ന യോഗത്തിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് തുടർ നടപടികൾ വിശദീകരിച്ചു.
സ്ഥലം എംഎൽഎ യും ജില്ലാ ഭരണകൂടവും കോർപറേഷനും കെ എം ആർ എലും മറ്റ് അനുബന്ധ സംവിധാനങ്ങളും ചേർന്ന് ആലോചിച്ചുള്ള സാങ്കേതിക തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ധനസഹായം ഉറപ്പു വരുത്താൻ കഴിയും. ഇക്കാര്യത്തിൽ കൊച്ചി മാസ്റ്റർ പ്ലാനിനെ അടിസ്ഥാനമാക്കി മുന്നോട്ടുപോകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
യോഗത്തിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണിപ.ിള്ള, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.