ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസ് എടുക്കുന്നതിൽ നിയമതടസമില്ലെന്ന് കെഎൻ ബാലഗോപാൽ

നിയമത്തിന്റെ മുന്നിൽ ഒരാൾക്കും ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല. ആർക്കും പ്രിവിലേജ് ഉണ്ടാകില്ല. നിലവിലുള്ള നിയമനുസരിച്ച് കേസ് എടുക്കാൻ തടസമില്ല'- ബാലഗോപാൽ പറഞ്ഞു.

author-image
Anagha Rajeev
New Update
kn
Listen to this article
00:00 / 00:00

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കുന്നതിൽ നിയമതടസമില്ലെന്ന് കെഎൻ ബാലഗോപാൽ. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണെന്നും പരിഷ്‌കരിച്ച നിയമങ്ങൾ നിലവിലുണ്ടെന്നും കെഎൻ ബാലഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ നടപടികൾ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'റിപ്പോർട്ടിനകത്തെ സാങ്കേതിക കാര്യങ്ങൾ പറയാൻ ഞാൻ ആളല്ല. നിലവിലുള്ള നിയമം അനുസരിച്ച് കേസുമായി മുന്നോട്ടുപോകുന്നതിന് തടസമില്ല. ഭരണപരമായ കാര്യങ്ങൾ അതുമായി ബന്ധപ്പെട്ടവരോട് ചോദിക്കണം. തെറ്റായ കാര്യങ്ങൾ ആര് കാണിച്ചാലും അത് സിനിമാ രംഗത്ത് ആയാലും, ഏത് മേഖലയിലായാലും നിയമം ഒരുപോലെയാണ്. നിയമത്തിന്റെ മുന്നിൽ ഒരാൾക്കും ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല. ആർക്കും പ്രിവിലേജ് ഉണ്ടാകില്ല. നിലവിലുള്ള നിയമനുസരിച്ച് കേസ് എടുക്കാൻ തടസമില്ല'- ബാലഗോപാൽ പറഞ്ഞു.

ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരിൽ ആരെങ്കിലുമൊരാൾ പരാതിപ്പെട്ടാൽ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്ന് മുൻ മന്ത്രി എകെ ബാലൻ പറഞ്ഞു. റിപ്പോർട്ട് പുറംലോകം കാണണമെങ്കിൽ കോടതി ഇടപെടണം. കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനപ്പുറം സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല. ഹേമ കമ്മിറ്റിക്കു മുന്നോട്ടു പോകാൻ കഴിയാത്ത തരത്തിൽ പല പ്രശ്‌നങ്ങളുമുണ്ടായി. ഒരു ഘട്ടത്തിൽ പ്രവർത്തനം സ്തംഭിക്കുമെന്നു വന്നപ്പോൾ മുഖ്യമന്ത്രിയാണ് ഇടപെട്ടത്.

k.N Balagopal hema committee report