രണ്ടാം പിണറായി സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 2021 മെയ് 20നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റെടുത്തത്. മൂന്ന് വർഷം പൂർത്തിയാക്കിയതിലുള്ള സന്തോഷം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ.
കേന്ദ്രം സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുമ്പോളും സംസ്ഥാനത്തിന്റെ വരുമാനത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് മന്ത്രി പോസ്റ്റിലൂടെ പറയുന്നത്. 2020–21ൽ സംസ്ഥാനത്തിന്റെ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. എന്നാൽ 2023–24ൽ ഇത് 77,000 കോടി രൂപയായി ഉയർന്നുമെന്നാണ് മന്ത്രി പറയുന്നത്. മുന്നുവർഷത്തിനുള്ളിൽ അറുപത് ശതമാനം നികുതി വരുമാന
വർധനവണുണ്ടായിട്ടുള്ളത്.
ഈ വർധനവ് സംഭവിച്ചില്ലായിരുന്നുവെങ്കിൽ, കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ നയസമീപനങ്ങൾ മൂലം കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങൾ തകർച്ചയിലേക്കെത്തുമായിരുന്നുവെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. ജനങ്ങളുടെയാകെ പിന്തുണയോടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളുമായി നാം മുന്നോട്ടു പോവുകയാണ്. ജനങ്ങളുടെ ഉറച്ച പിന്തുണയാണ് ഈ മുന്നേറ്റത്തിൽ സർക്കാരിന്റെ കരുത്തെന്നും മന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു.