കാഫിർ പരാമർശ പോസ്റ്റ് പിൻവലിച്ച് കെ.കെ ലതിക

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ​ദിവസമാണ് കെകെ ലതിക ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 'എന്തൊരു വർ​ഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കണ്ടെ. ഇത്ര കടുത്ത വർ​ഗീയത പ്രചരിപ്പിക്കരുത്'- എന്നായിരുന്നു പോസ്റ്റിൽ എഴുതിയിരുന്നത്.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: വടകരയിൽ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.കെ.ലതിക. പിന്നാലെ അവർ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു. വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത കെ.കെ ലതികക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ​ദിവസമാണ് കെകെ ലതിക ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 'എന്തൊരു വർ​ഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കണ്ടെ. ഇത്ര കടുത്ത വർ​ഗീയത പ്രചരിപ്പിക്കരുത്'- എന്നായിരുന്നു പോസ്റ്റിൽ എഴുതിയിരുന്നത്.

യൂത്ത് ലീ​ഗ് പ്രവർത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്. കാസിം താനല്ല പോസ്റ്റ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. ആ സമയത്തൊന്നും ലതിക പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നില്ല. അന്വേഷണത്തിന്റെ ഭാ​ഗ​മായി പൊലീസ് ഇവരെ ചോദ്യം ചെയ്യുകയും മാെഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

പോസ്റ്റ് നിർമിച്ചതിൽ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് കെകെ ലതിക ഇന്ന് പോസ്റ്റ് പിൻവലിച്ചത്.

kk lathika