വിജിലൻസ് കേസിന്റെ പേരിൽ ജീവനക്കാരെ പീഢിപ്പിക്കുന്നു കെ.കെ അഷറഫ്

വിജിലൻസ് കേസിന്റെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന്  എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ അഷറഫ് പറഞ്ഞു.ഇല്ലാത്ത പരാതിയുടെ പേരിൽ ജീവനക്കാർക്കെതിരെ മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിച്ചാൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

author-image
Shyam Kopparambil
New Update
sd

കാക്കനാട് വി.എഫ്.പി.സി.കെ ആസ്ഥാനത്ത് നടന്ന പ്രതിഷേധ ധർണ്ണ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ അഷറഫ് ഉദ്ഘാടനം ചെയ്യുന്നു

 


തൃക്കാക്കര:  വിജിലൻസ് കേസിന്റെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന്  എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ അഷറഫ് പറഞ്ഞു.ഇല്ലാത്ത പരാതിയുടെ പേരിൽ ജീവനക്കാർക്കെതിരെ മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിച്ചാൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.കാക്കനാട് വി.എഫ്.പി.സി.കെ ആസ്ഥാനത്ത് നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി  ആദർശ ധീരന്റെ പ്രതിച്ഛായ ഉണ്ടാക്കാൻ മന്ത്രി ശ്രമിക്കുന്നതായി സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ജോജി കെ മാത്യു പറഞ്ഞു.
പ്രതിഷേധ ധർണ്ണയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.വകുപ്പിലെ അഴിമതി കണ്ടുപിടിച്ചത് തന്റെ കഴിവാണെന്ന തരത്തിൽ വാർത്തകൾ കൊടുക്കണമെന്ന് മന്ത്രി മാധ്യമ സ്ഥാപനങ്ങളിൽ വിളിച്ച് പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.വകുപ്പിൽ നടക്കുന്ന അഴിമതികൾ മന്ത്രി കണ്ടില്ലെന്ന്‌ നടിക്കുന്നതായും അദേഹം പറഞ്ഞു. വി.എഫ്.പി.സി.കെ ഫങ്ഷണൽ ഡയറക്ടർ സാജൻ ആൻഡ്രുസ്, ട്രഷറർ രമേശ്,നേതാക്കളായ സാജൻ,ദീപ,ബീന,തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. തൃശൂർ തൊട്ടിപ്പാളിലെ സ്വാശ്രയ കർഷക സമിതിയുടെ പേരിൽ വ്യാജ വൗച്ചറുകളും ബില്ലുകളുമുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട്  പേരിൽ തൃശൂർ വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ ബബിത സസ്‌പെന്റ് ചെയ്യാൻ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു  സമരം. കൂടാതെ എ.ഐ.ടി.യു.സി പ്രവർത്തകകരെ അകാരണമായി സ്ഥലം മാറ്റി പ്രതികാര നടപടി സ്വീകരിക്കുകയാമെന്ന് നേതാക്കൾ ആരോപിക്കുന്നു.  


 

ernakulam Ernakulam News kakkanad ernakulamnews kakkanad news