സംസ്ഥാനത്ത് ചൂട് കൂടുന്നു; മൂന്ന് ജില്ലകളിൽ ഉഷ്ണതരം​ഗത്തിന് സാധ്യത, ജാ​ഗ്രത

ഉച്ചവെയിൽ കനത്തതോടെ കാലാവസ്ഥ വകുപ്പ് ജാ​​ഗ്രത നിർ​ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 28 വരെ ഉഷ്‌ണതരംഗ സാധ്യത.

author-image
Greeshma Rakesh
Updated On
New Update
heat

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിനിടെ സംസ്ഥാനത്ത് ആശങ്കയായി ഉയർന്ന താപനില മുന്നറിയിപ്പ്.ഉച്ചവെയിൽ കനത്തതോടെ കാലാവസ്ഥ വകുപ്പ് ജാ​​ഗ്രത നിർ​ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 28 വരെ ഉഷ്‌ണതരംഗ സാധ്യത.

30-ാം തീയതി വരെ പാലക്കാട് ജില്ലയിൽ 41 ഡ‍ി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി വരെയും ഉയരാം. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോഡ് ജില്ലകളിൽ 37 ഡി​ഗ്രി വരെയും താപനില ഉയരും.

തിരുവനന്തപുരം ജില്ലയിൽ സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡി​ഗ്രി വരെ താപനില ഉയരാമെന്നും മുന്നറിയിപ്പിലുണ്ട്. ഉയർന്ന താപനില 36 ഡി​​ഗ്രി സെൽഷ്യസാണ് താപനില. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

kerala heat Weather Updates