സംസ്ഥാനത്ത്  അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യത;കള്ളക്കടൽ പ്രതിഭാസവും,ജാ​ഗ്രത നി‍ദേശം

വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിലായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

author-image
Greeshma Rakesh
Updated On
New Update
rain alert

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിലായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ ഇവയാണ്

13-05-2024: തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

14-05-2024: പത്തനംതിട്ട

15-05-2024: തിരുവനന്തപുരം, പത്തനംതിട്ട

16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി

17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

അതെസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുമുണ്ട്.തിങ്കളാഴ്ച രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. 40 കിലോമീറ്റർ വേഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

 

rain alert Kerala rain yellow alert kerala weather update