സംസ്ഥാനത്തെ ലൈഫ് സയന്‍സ് ഗവേഷണ വികസന മേഖലയ്ക്ക് കുതിപ്പു പകരുന്നതിനായി സംഘടിപ്പിക്കുന്ന വ്യവസായ കോണ്‍ക്ലേവ് ബയോ കണക്ട് തിരുവനന്തപുരത്ത് നടക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 27, 28 ദിവസങ്ങളില്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന പരിപാടിയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ പ്രതിനിധികള്‍ പങ്കെടുക്കും. തിരുവനന്തപുരം തോന്നയ്ക്കലിലുള്ള ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കിന്റെയും കേരളത്തില്‍ ആരംഭിക്കാന്‍ പോകുന്ന മറ്റ് ലൈഫ് സയന്‍സ് പാര്‍ക്കുകളുടേയും ഏകോപനത്തിനായി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ സബ്‌സിഡിയറി കമ്പനിയായി രൂപീകരിച്ച കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കിന്റെ (ക്ലിപ്) നേതൃത്വത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പു മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ് ഭാരത് ബയോടെക് സിഎംഡി ഡോ. കൃഷ്ണ എല്ല എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ്. ഹരികിഷോര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, ക്ലിപ് ഡയറക്ടര്‍മാരായ സി. പദ്മകുമാര്‍, ഡോ. സി.എന്‍ രാംചന്ദ്, കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍, ക്ലിപ് സിഇഒ ഡോ. കെ.എസ് പ്രവീണ്‍ എന്നിവര്‍ തുടര്‍ന്ന് കേരളത്തിലെ ലൈഫ് സയന്‍സ് വ്യവസായങ്ങള്‍, ആഗോള ലൈഫ് സയന്‍സ് പരിതസ്ഥിതി, ന്യൂട്രാസ്യൂട്ടിക്കല്‍സ് ആന്‍ഡ് അഗ്രിഫുഡ്‌സ്, ആരോഗ്യപരിരക്ഷാ ഉപകരണ വ്യവസായത്തിന് അനുയോജ്യമായ അന്തരീക്ഷ വളര്‍ത്തിയെടുക്കല്‍, വാക്‌സിനുകളും ഫാര്‍മ വ്യവസായവും, എഐയും ജനതികശാസ്ത്രവും തുടങ്ങി വിവിധ വിഷയങ്ങളെപ്പറ്റി വിദഗ്ധരടങ്ങിയ പാനലുകള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. ജര്‍മനിയിലെ ഇന്‍വെന്റ് ഡയഗ്‌നോസ്റ്റിക്ക സിഇഒ പ്രൊഫ. ഹോളിത്, ബ്രിട്ടനിലെ ലാന്റ് മെഡിക്കല്‍ എംഡി ജൊവാന്‍ ലാന്റ, സീഷെം എഫ്ആര്‍എസ്സിയുടെ ഡോ. സാം വൈറ്റ്ഹൗസ്, ബിറാക് എംഡി ഡോ. ജിതേന്ദ്രകുമാര്‍, റിലയന്‍സ് ലൈഫ് സയന്‍സസ് പ്രസിഡന്റ് ഡോ. കെ.വി സുബ്രഹ്മണ്യന്‍, ഭാരത് സിറംസ് ആന്‍ഡ് വാക്‌സിന്‍സിന്റെ സിഒഒ അലോക് ഖെത്രി എന്നിവരുള്‍പ്പെടെ ലൈഫ് സയന്‍സ് രംഗത്തെ വിവിധ കമ്പനികളുടെ പ്രതിനിധികള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
രണ്ടാം ദിവസമായ 28 ന് രാവിലെ 9.40 ന് ദേശീയ ബയോഫാര്‍മ മിഷന്‍ ഡയറക്ടര്‍ ഡോ. രാജ് കെ. ശിരുമല്ലയും 9.55 ന് ഇന്‍ഡ്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയം മുന്‍ സെക്രട്ടറി പ്രൊഫ. ടി. രാമസ്വാമിയും സംസാരിക്കും. വൈകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി പി. രാജീവ് പങ്കെടുക്കും.
വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട സംഘം കോണ്‍ക്ലേവിന് മുന്നോടിയായി 26 ന് തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കും അനുബന്ധ സൗകര്യങ്ങളും സന്ദര്‍ശിക്കുകയും തുടര്‍ന്ന് ഇവര്‍ വ്യവസായ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്യും. സ്റ്റാര്‍ട്ടപ് മിഷന്‍ വഴി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ 28 ന് ലൈഫ് സയന്‍സ് രംഗത്തെ നിക്ഷേപകര്‍ക്കു മുന്നില്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ലൈഫ് സയന്‍സ് ഗവേഷണ വികസന മേഖലയ്ക്ക് കുതിപ്പേകാന്‍ കേരളം
തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 27, 28 ദിവസങ്ങളില്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന പരിപാടിയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ പ്രതിനിധികള്‍ പങ്കെടുക്കും.
New Update
00:00
/ 00:00