തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വേനൽ മഴക്ക് സാധ്യത.എല്ലാ ജില്ലകളിലും മഴ കിട്ടാനിടയുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകും.ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.ഈ ജില്ലകളിൽ മണിക്കൂറിൽ 40 കീ.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയും ചില ജില്ലകളിൽ ജില്ലകളിൽ മഴ പെയ്തിരുന്നു.
അതെസമയം സംസ്ഥാനത്ത് ശനിയാഴ്ചയും കടുത്ത ചൂട് തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് തുടരും.തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ചൂട്. കോഴിക്കോട് 38 വരെയും കണ്ണൂരിൽ 37 ഡിഗ്രി വരെയും താപനില ഇനിയും ഉയരുമെന്നാണ് മുന്നറിപ്പ്.