സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ 3 ന് ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാകും ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30 ന് നിര്‍വഹിക്കും.

author-image
anumol ps
New Update
pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍

 

 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ 3ന് നടത്തും. എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാകും ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30 ന് നിര്‍വഹിക്കും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും  പ്രാദേശികാടിസ്ഥാനത്തില്‍ പ്രവേശനോത്സവം നടക്കും. സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവായ മാര്‍ഗനിര്‍ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

 

cm pinarayivijayan kerala school entrance festival