സംസ്ഥാനത്ത്  മഴ മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്,അതിശക്തമായ മഴയ്‌ക്ക് സാധ്യത

നേരത്തെ നാല് ജില്ലകളിലായിരുന്നു ഓറഞ്ച് മുന്നറിയിപ്പ്. നിലവിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

author-image
Greeshma Rakesh
New Update
kerala rain alert \

kerala rain

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത്  മഴ മുന്നറിയിപ്പിൽ മാറ്റം.അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളിലായിരുന്നു ഓറഞ്ച് മുന്നറിയിപ്പ്. നിലവിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

കൊച്ചിയിൽ മഴ തുടരുകയാണ്. കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്ററിൽ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് കേരള ഷോളയാർ ഡാം ഒരു ഷട്ടർ തുറക്കുമെന്നാണ് റിപ്പോർട്ട്. കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്.

ഡാമുകളിലെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടർന്നാൽ പെരിങ്ങൽക്കുത്ത് ഡാമും തുറക്കേണ്ടി വരും. ചാലക്കുടി പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ലാ ഭരണകൂടം അറിയികച്ചു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകി.

 

kerala heavy rain Kerala rain orange alert yellow alert