കനത്ത മഴ; കാസർകോട്  ക്ഷേത്രത്തിൽ വെള്ളം കയറി

ജില്ലയുടെ വിവിധ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

author-image
Anagha Rajeev
New Update
a

കാസർകോട്:  കനത്തമഴയിൽ കാസർകോട് ജില്ലയിൽ മഴക്കെടുതി  രൂക്ഷമായി. കാസർകോട്ടെ പ്രമുഖ ക്ഷേത്രമായ മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ വെള്ളം കയറി. ക്ഷേത്രത്തിനോട് ചേർന്ന് ഒഴുകുന്ന മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് ക്ഷേത്രത്തിൽ വെള്ളം കയറിയത്.

ജില്ലയുടെ വിവിധ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കനത്തമഴയിലും കാറ്റിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.

kerala rain alert kasaragod news