കേരള പ്രവാസി ക്ഷേമനിധി: പിഴത്തുകയില്‍ ഇളവ് അനുവദിച്ചു

കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ അധികം അംശാദായം അടയ്ക്കാത്തതിനാല്‍ അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനമായി.

author-image
Prana
New Update
welfare

കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ അധികം അംശാദായം അടയ്ക്കാത്തതിനാല്‍ അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ 48ാം മത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 
2009 മുതല്‍ ഇതുവരെ ക്ഷേമനിധിയില്‍ അംഗത്വം എടുത്തവരും പെന്‍ഷന്‍പ്രായം പൂര്‍ത്തീകരിക്കാത്തവരും എന്നാല്‍ ഒരു വര്‍ഷത്തിലേറെ അംശാദായ അടവില്‍ വീഴ്ച വരുത്തിയവര്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കുടിശിക തുക പൂര്‍ണമായും ആകെ കുടിശിക തുകയുടെ 15 ശതമാനം മാത്രം പിഴയായി ഒടുക്കിയും അംഗത്വം പുനസ്ഥാപിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ നിലവില്‍ വരുമെന്നും ക്ഷേമനിധി അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

pravasi welfare pension welfare activities