അവയവക്കടത്ത് കേസ്; അന്വേഷണ സംഘം ഹൈദരാബാദിൽ, മൂന്നാമനായി തെരച്ചിൽ ശക്തമാക്കി പൊലീസ്

ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

author-image
Greeshma Rakesh
New Update
organ

kerala human trafficking case investigation team reached in hyderabad for search the third accused

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: രാജ്യാന്തര അവയവ കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്.അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഹൈദരാബാദിലെത്തി.കേസിൽ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനായി ഇവിടെ തെരച്ചിൽ അരംഭിച്ചു. ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹൈദരാബാദിലെത്തിയത്. ഹൈദരാബാദ് സ്വദേശിയെ കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ ഇനിയുള്ള പ്രധാന വെല്ലുവിളി.അതസമയം കേസിലെ നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്.ഇയാളെ നാട്ടിലെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. 

 

organ trade hyderabad human trafficking case police