മുല്ലപ്പെരിയാറില്‍ പുതിയ ഡാം കേരളത്തിന്റെ ആവശ്യമെന്ന് മന്ത്രി

സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരസമിതിക്കൊപ്പം മതസാമുദായിക സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

author-image
Prana
New Update
mullaperiyar dam
Listen to this article
0.75x 1x 1.5x
00:00 / 00:00

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ആവശ്യപെട്ട്  ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏകദിന ഉപവാവും സര്‍വമത പ്രാര്‍ഥനയും കട്ടപ്പന ചപ്പാത്തില്‍ തുടങ്ങി. മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ആളുകളെ തെരുവില്‍ ഇറക്കിയുള്ള പരസ്യ പ്രതിഷേധത്തിന് ആലോചനയില്ലെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി അറിയിച്ചു.
സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരസമിതിക്കൊപ്പം മതസാമുദായിക സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്ന് സ്വാതന്ത്ര്യ ദിന ചടങ്ങിനിടെയുള്ള പ്രസംഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടക്കുന്നുണ്ട്. കോടതിക്ക് പുറത്തുവച്ചും ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ ശ്രമം തുടരുകയാണ്. നിലവില്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നും സമൂഹമാധ്യമങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്ന പ്രചരണങ്ങള്‍ പാടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

mullaperiyar dam mullaperiyar