കേരള മാപ്പിള കലാഭവൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ഓരോ വ്യക്തികളും  അവരുടേതാണ് മേഖലകളിൽ രാഷ്ട്ര നിർമ്മാണത്തിന്  ഉതകുന്ന തരത്തിൽ  ചിന്തിക്കുകയും പ്രവർത്തിക്കണം

author-image
Shyam Kopparambil
New Update
1

കേരള മാപ്പിള കലാഭവൻ ഏർപ്പെടുത്തിയ  പുരസ്‌കാര വിതരണ സമ്മേളനം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി  ഓംബുട്സ്മാൻ എസികെ നായർ ഉദ്‌ഘാടനം ചെയ്യുന്നു 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി : വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്ക്  കേരള മാപ്പിള കലാഭവൻ ഏർപ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങൾ സമ്മാനിച്ചു .കളമശ്ശേരി  സീപാർക്ക്  ഹോട്ടൽ ഹാളിൽ   നടന്ന സമ്മേളനം  കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി  ഓംബുട്സ്മാൻ എസികെ നായർ ഉദ്‌ഘാടനം ചെയ്തു. ഓരോ വ്യക്തികളും  അവരുടേതാണ് മേഖലകളിൽ രാഷ്ട്ര നിർമ്മാണത്തിന്  ഉതകുന്ന തരത്തിൽ  ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ   കേരള മാപ്പിള കലാഭവൻ പ്രസിഡന്റ് കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു. കേരള അർബൻ ഡെവലപ്മെന്റ്  കൗണ്സിൽ ഏര്‍പെടുത്തിയ കര്‍മ്മശ്രേഷ്ഠ പുരസ്കാരം  പ്രശസ്ത ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ: തോമസ് വര്‍ഗീസിന് അദ്ദേഹം   സമ്മാനിക്കുകയും ചെയ്തു.  ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സിഇഓ   ടിമ്പിള്‍ മാഗി  ,തോമസ് വര്‍ഗീസ്, പ്രശസ്ത സീരിയൽ, സിനിമാ താരങ്ങളായ  കിഷോര്‍ സത്യ, ഡോ. രജിത് കുമാർ , സിന്ധു ഹരീഷ്, അബ്ദുൾ ജമാൽ,ഷിയാസ് പെരുമ്പാവൂർ, അൻസാർ ,ഫെയ്മസ് ബഷീർ  ആലുവ തുടങ്ങിയവർ സംസാരിച്ചു. കേരള അർബൻ ഡെവലപ്മെന്റ് കൗൺസിൽ , കേരള വികാസ് മധ്യ , കളമശ്ശേരി റോട്ടറി ക്ലബ്, വേൾഡ് മലയാളി കൗൺസിൽസർക്കിൾ (മിഡിൽ ഈസ്റ്റ് റീജിയൺ ) എന്നിവരുടെ സഹകരണത്തോടയാണ് പരിപാടി സംഘടിപ്പിച്ചത്.

 



kalamassery ernakulam kakkanad