മാസപ്പടി കേസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജികളിലെ നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി

എക്സാലോജിക് കമ്പനിയുടെ പേരിൽ അബുദാബി കമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും ഇതിലെ പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഉപഹർജിയിലെ നടപടി അടക്കമാണ് കോടതി  അവസാനിപ്പിച്ചത്.

author-image
Greeshma Rakesh
Updated On
New Update
veena vijayan shaun george

veena vijayan, shaun george

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി : സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജികളിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. എക്സാലോജിക് കമ്പനിയുടെ പേരിൽ അബുദാബി കമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും ഇതിലെ പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഉപഹർജിയിലെ നടപടി അടക്കമാണ് കോടതി  അവസാനിപ്പിച്ചത്. എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഉപഹർജിയിൽ കോടതി ഇടപെടാത്തത്.അന്വഷണം അവസാനിച്ച ശേഷം പരാതിയുണ്ടെങ്കിൽ വീണ്ടും ഹർജിയുമായി കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസിയുടെ ഹര്‍ജിയില്‍ കോടതി ജൂലൈ 15 ന് വിശദമായ വാദം കേള്‍ക്കും. ഹര്‍ജിയില്‍ അധിക സത്യവാങ്മൂലം നല്‍കാനുണ്ടെന്ന് എസ്എഫ്‌ഐഒ അറിയിച്ചു. ഈ ഹർജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ് അപേക്ഷ നൽകി. അടുത്തമാസപ്പടി ഇടപാട്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജികളിലെ നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി  തവണ ഹർജി പരിഗണിക്കുമ്പോൾ  അപേക്ഷയിൽ കോടതി തീരുമാനം എടുക്കും.  

അതേ സമയം,  മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ എക്സാലോജിക് കമ്പനിക്കെതിരെ ഷോൺ ജോർജ് ഉന്നയിച്ച  ആക്ഷേപം തള്ളി തോമസ് ഐസക്  രം​ഗത്തെത്തി.എക്സാലോജിക് എന്ന കമ്പനിയെ കുറിച്ച് ഷോൺ ജോര്‍ജ്ജ് കള്ളക്കഥ മെനയുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. രണ്ട് വിദേശ കമ്പനികളിൽ നിന്ന് പണമെത്തിയെന്ന് ഷോൺ ജോര്‍ജ്ജ് ആരോപിക്കുന്ന സ്ഥാപനം വീണയുമായി ഒരു ബന്ധവുമില്ലാത്തതാണ്. ദുബൈയിലെ എക്സാലോജികിന് മറ്റ് വിദേശ രാജ്യങ്ങളിൽ അടക്കം ശാഖകളുണ്ടെന്നും പേരിൽ പോലും വ്യത്യാസമുള്ള മറ്റൊരു കമ്പനിയുടെ വിശദാംശങ്ങൾ വച്ചാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും തോമസ് ഐസക് ഫേസ് ബുക്കിൽ കുറിച്ചു.  



 

kerala high court veena vijayan CMRL shaun george