തൃശൂർ: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നതായി റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളാണ് തുറന്നത്.മാത്രമല്ല എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ കർശന നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
അതെസമയം എൻഡിആർഎഫ് സംഗങ്ങളും സജ്ജമാണ്. മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കിൽ നടപ്പാക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിക്കാനുള്ള ക്യാമ്പുകള്ളും സജ്ജമാണ്.
മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിൻറെ അവസരമായി കണക്കാക്കരുതെന്നാണ് ജനങ്ങളോട് പറയാനുള്ളത്. ആത്മവിശ്വാസത്തിലാണെങ്കിലും ജലാശയത്തിൽ ഇറങ്ങരുതെന്നും മലയോര മേഖലയിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.