സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; രണ്ട് ദിവസം 3 ജില്ലകളിൽ റെഡ് അലർട്ട്, ​ജാ​ഗ്രത നിർദേശം

ബഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയുള്ളതിനാൽ കേരളത്തിൽ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

author-image
Greeshma Rakesh
Updated On
New Update
rain

kerala heavy rain alert red alert in 3 districts

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ബഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയുള്ളതിനാൽ കേരളത്തിൽ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുള്ളത്. മലപ്പുറത്ത് ഓറഞ്ച് അലർട്ട്.  ബാക്കി കണ്ണൂരും കാസർകോടും ഒഴികെ എല്ലാ ജില്ലകളിലും നിലവിലെ സാഹചര്യത്തിൽ മഴ മുന്നറിയിപ്പുണ്ട്.

തീർച്ചയായും ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നതാണ് ഈ മുന്നറിയിപ്പുകൾ നൽകുന്ന സൂചന. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ  ചൊവ്വ, ബുധൻ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും ഇപ്പോൾ വേനൽ മഴ ശക്തമാണ്. ഇതിനിടെയാണ് മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്.

കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി കളക്ടർ. മെയ് 19 മുതൽ 23 വരെയാണ് ഏഴ് മണിക്ക് ശേഷം രാത്രി യാത്ര നിരോധിച്ചിരിക്കുന്നത്. ഗവി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. അതുപോലെ തന്നെ ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു.  

എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാക്കി എന്ന് കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. റാന്നി, കോന്നി മേഖലയിൽ ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന്  ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന് കർശന നിർദേശം നൽകിയെന്നും ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ പറഞ്ഞു. 

latest news. kerala news red alert heavy rain alert orange alert