കേരള സർക്കാർ 'കർഷക മൈത്രി, ക്ഷീര കർഷക സമ്പർക്ക പരിപാടി  സംഘടിപ്പിച്ചു

വടക്കാഞ്ചേരി നഗരസഭ പുതുരുത്തി ക്ഷീരസംഘത്തിൽ വെച്ച് വ്യാഴാഴ്ച രാവിലെ 10 മണിക്ക്  സംഘം പ്രസിണ്ടൻ്റ് എൻ.ആർ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ബി ബിജീഷ് ഉദ്ഘാടനം ചെയ്തു.

author-image
Greeshma Rakesh
New Update
vadakkamcherry

വടക്കാഞ്ചേരി നഗരസഭ പുതുരുത്തി ക്ഷീരസംഘത്തിൽ വെച്ച് വ്യാഴാഴ്ച രാവിലെ 10 മണിക്ക്  സംഘം പ്രസിണ്ടൻ്റ് എൻ.ആർ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ബി ബിജീഷ് ഉദ്ഘാടനം ചെയ്തു.

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശ്ശൂർ: കേരള സർക്കാർ ക്ഷീരവികസനവകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കർഷക മൈത്രി, ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.വടക്കാഞ്ചേരി നഗരസഭ പുതുരുത്തി ക്ഷീരസംഘത്തിൽ വെച്ച് വ്യാഴാഴ്ച രാവിലെ 10 മണിക്ക്  സംഘം പ്രസിണ്ടൻ്റ് എൻ.ആർ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ബി ബിജീഷ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് വടക്കാഞ്ചേരി കൈരളി അഗ്രികൾച്ചറൽമൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ഹെഡ് ' ജോർജ് കുണ്ടുകുളം കാർബൺ ക്രഡിറ്റ് പ്രൊജക്റ്റിനെ കുറിച്ച് കർഷകരോട് വിവരിച്ചു.പ്രദേശത്തെ 50 ഓളം കർഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.ഭാവി തലമുറയെ  ആരോഗ്യമുള്ളവരാക്കി മാറ്റാനും ആഗോള താപനം ഒരു പരിധിവരെ കുറക്കാനും  ഈ പ്രാജക്റ്റിലൂടെ സാധിക്കും.

മാത്രമല്ല  കാർബൺ ക്രഡിറ്റിലൂടെ രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് സൗജന്യമായി പണം ലഭിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.എൻ .ആർ രാധാകൃഷണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പരമേശ്വരൻ, മേരി ജെയ്ക്കബ് എന്നിവരും പങ്കെടുത്തു. 

vadakkanchery kerala goverment kerala news