തിരുവനന്തപുരം : ഹേമ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവിടാന്‍ തീരുമാനം. വിവാദ ഭാഗങ്ങള്‍ ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പുറത്തുവിടുക. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടവരോട് ഈ മാസം 24ന് ഹാജരാകാന്‍ സാംസ്‌കാരിക വകുപ്പ് ആവശ്യപ്പെടുകയും ഇതുസംബന്ധിച്ച നോട്ടിസ് കൈമാറുകയും ചെയ്തു.
വിവരം തേടിയ വ്യക്തികള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കാന്‍ സാംസ്‌കാരിക വകുപ്പ് പലവട്ടം വിസമ്മതിച്ചിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ അപ്പീലുമായി വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു.