തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് അനുമതി വൈകുന്നതിൽ രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചി കേരളം.ഇത് സംബന്ധിച്ച ഹർജി കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ചു.ഹർജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എതിർകക്ഷിയാണ്. സംസ്ഥാനത്തിന്റെ നിയമനിർമാണ അവകാശത്തെ തടസപ്പെടുത്തുംവിധമുള്ള ഇടപെടൽ ഉണ്ടാകുന്നുവെന്ന ആരോപണമാണ് കേരളം ഉയർത്തുന്നത്.
രാഷ്ടപതിയുടെ പക്കൽ ചില ബില്ലുകളുണ്ടെന്നും ആ ബില്ലുകൾ ഉചിത സമയത്ത് അംഗീകാരം നൽകി മടക്കി ലഭിക്കുന്നില്ലെന്നുമാണ് ഹർജിയിൽ കേരളം ആരോപിക്കുന്നത്.വർഷങ്ങളോളം ഗവർണർ വൈകിപ്പിച്ച ബില്ലുകളാണവ, അതിനാൽ ഈ ബില്ലുകളിൽ ഒരു തീരുമാനം സമയബന്ധിതമായട്ടുണ്ട് ഉണ്ടാകേണ്ടതാണ്. അതിനാൽ വിഷയത്തിൽ ഇടപെടണമെന്നും ബില്ലുമായി ബന്ധപ്പെട്ട നടപടിക്രനമങ്ങൾ പൂർത്തിയാക്കാൻ കോടതി നിർദേശിക്കണമെന്നുമാണ് ഹർജിയിൽ കേരളം ആവശ്യപ്പെടുന്നത്.രാഷ്ട്രപതി ബില്ലുകൾക്ക് അനുമതി നിഷേധിച്ചതിന്റെ കാരണമറിയില്ലെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടും.
വിഷയത്തിൽ വിശദമായ നിയമോപദേശം തേടിയതിനു ശേഷമാണ് രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്കെതിരെ സർക്കാർ സുപ്രിംകോടതിയെ സമീപിച്ചപ്പോൾ 7 ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ഇതിൽ ലോകായുക്ത ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. 4 ബില്ലുകൾക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. 2 ബില്ലുകളിൽ തീരുമാനം വരാനുമുണ്ട്.
സർവകലാശാലകളിൽ ഗവർണറുടെ ചൻസലർ പദവിയൊഴിവാക്കാനും വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി വിപുലീകരിക്കാനും ഗവർണറെ ഒഴിവാക്കി സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണലിനെ സർക്കാരിന് നിയമിക്കാനും നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകൈശം അനുവദിച്ച് മിൽമയുടെ ഭരണം പിടിക്കാനുമുള്ള 4 ബില്ലുകൾക്കാണ് രാഷ്ട്രപതി അനുമതി നൽകാത്തത്.