കേരളം പനികിടക്കയിൽ;  പനി മരണങ്ങൾ കൂടുന്നു

സംസ്ഥാനത്തിലാകെ18 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.  അതേസമയം സാധാരണ പനി ബാധിച്ച് 7 പേരും, ഡെങ്കിപ്പനി വന്ന് 3 പേരും, എച്ച് 1 എൻ 1ലൂടെ 5 പേരും, മഞ്ഞപ്പിത്തം കാരണം 5 പേരും, വെസ്റ്റ്‌നൈൽ വന്ന് 2 പേരും മരിച്ചു.

author-image
Anagha Rajeev
New Update
fever
Listen to this article
0.75x 1x 1.5x
00:00 / 00:00

കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുത്തനെ ഉയരുമ്പോൾ ആശങ്കയായി പനി മരണങ്ങളും. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. ഇതെ സമയം പനി ബാധിച്ച് മരിച്ചവരുടെ എണ്ണവും ഉയരുകയാണ്. സംസ്ഥാനത്തിലാകെ18 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.  അതേസമയം സാധാരണ പനി ബാധിച്ച് 7 പേരും, ഡെങ്കിപ്പനി വന്ന് 3 പേരും, എച്ച് 1 എൻ 1ലൂടെ 5 പേരും, മഞ്ഞപ്പിത്തം കാരണം 5 പേരും, വെസ്റ്റ്‌നൈൽ വന്ന് 2 പേരും മരിച്ചു.  പ്രതിദിന പനി ബാധിതരുടെ എണ്ണം 229772 ആയി ഉയർന്നു. 

പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എൻ1 കേസുകളും, 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. ജൂൺ 26ന്  182 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം സംസ്ഥാനത്താകെ  സ്ഥിരീകരിച്ച ഡെങ്കികേസുകളുടെ എണ്ണം 1150 എങ്കിൽ, നിലവിൽ 2013 പേർക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്. എറണാകുളത്താണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലും കേസ് ഉയരുന്നുണ്ട്. പ്രതിദിന പനി ബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തിലേക്ക് ഉയരാമെന്നാണ് കണക്കുകൂട്ടൽ. 

കഴിഞ്ഞ ദിവസം പനി ചികിത്സ തേടിയവരിൽ 1719 പേർ മലപ്പുറത്താണ്. തിരുവന്തപുരത്ത് 1279 പേരും പാലക്കാട് 1008 പേരുമാണ് ചികിത്സ തേടിയിരിക്കുന്നത്.  ജൂണിൽ മാത്രം  ഡെങ്കിപ്പനി എലിപനി എച്ച്1 എൻ1 ബാധിച്ച് 26 പേരാണ് മരിച്ചത്.

മഴ, മലിന ജലത്തിന്റെ ഉപയോഗം, മഴക്കാല പൂർവ ശുചീകരണത്തിലെ വീഴ്ചകൾ, പകർച്ചവ്യാധി വ്യാപനത്തിന് കാരണമിതൊക്കെയെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.ഒരാൾക്ക് രോഗം പിടിപ്പെട്ടാൽ വീട്ടിലെ മുഴുവൻ ആളുകൾക്കും രോഗം പിടിപ്പെടുന്ന സാഹചര്യമാണ്.
ഒരാളിൽ നിന്ന്  കൂടുതൽ ആളുകളിലേക്ക് രോഗം പടരുന്നത് തടയുന്നതിനായി ഫീൽഡ് സർവേ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. അസുഖബാധിതർക്കൊപ്പവും, രോഗി സന്ദർശനത്തിനായുമൊക്കയുള്ള ആശുപത്രി സന്ദർശനങ്ങൾ നിയന്ത്രിക്കണം. നേരിയ രോഗലക്ഷണങ്ങൾ അവഗണിക്കരുത്. രോഗികളുടെ എണ്ണം ഉയർന്നാലും, മരണനിരക്ക് ഉയരാതിരിക്കാനാണ് പ്രത്യേക ജാഗ്രത.

dengue fever fever rat fever fever death