ഇനി കേരളം, കേരളയല്ല: പ്രമേയം പാസായി

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

author-image
Prana
New Update
kerala assembly

kerala assembly

Listen to this article
0.75x 1x 1.5x
00:00 / 00:00

ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയം നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ചു.ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം കൈക്കൊള്ളണമെന്ന് ഈ സഭ ഐകകണ്ഠ്യേന ആവശ്യപ്പെടുന്നു. പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിച്ചശേഷവും ഭരണഘടനയില്‍ ഗവണ്‍മെന്റ് ഓഫ് കേരള എന്ന് തുടരുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നത് ഏറെ കാലമായുള്ള ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പേര് മാറ്റത്തില്‍ നിയമസഭ പ്രമേയം പാസാക്കിയിരിന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാല്‍ ഒന്നാം പട്ടികയില്‍ മാത്രം പേര് മാറ്റിയാല്‍ മതി എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. തുടര്‍ന്നാണ് പുതിയ പ്രമേയം അവതരിപ്പിച്ചത്. മലയാളത്തില്‍ സംസ്ഥാനം കേരളം എന്നാണ്. എന്നാല്‍ സര്‍ക്കാര്‍ രേഖകളില്‍ ഇംഗ്ലീഷില്‍ ഇപ്പോഴുമുള്ളത് ഗവണ്‍മെന്റ് ഓഫ് കേരള എന്നാണ്.

 

kerala assembly