ഭക്ഷ്യസുരക്ഷാസൂചികയില്‍ കേരളം രണ്ടാമത്

പരിശോധനകള്‍ക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍, അവര്‍ നടത്തുന്ന പരിശോധനകള്‍, വകുപ്പു നല്‍കിയ ഭക്ഷ്യസുരക്ഷാ ലൈസന്‍സുകള്‍, ഭക്ഷ്യവസ്തുക്കളുടെ പരിശോധനയ്ക്കുള്ള ലബോറട്ടറികള്‍ എന്നിവയുടെ എണ്ണം കണക്കാക്കി അതോറിറ്റി നിശ്ചിതമാര്‍ക്ക് നല്‍കും.

author-image
Vishnupriya
New Update
pa
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്ലം: ഭക്ഷ്യസുരക്ഷാസൂചികയില്‍ തുടര്‍ച്ചയായ രണ്ടാംതവണയും ദേശീയതലത്തില്‍ ഒന്നാമതെത്തി കേരളം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിട്ടുള്ള നാല്‍പ്പതോളം മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സംസ്ഥാനം മുന്നിലെത്തിയത്.

ഭക്ഷ്യസുരക്ഷാവകുപ്പില്‍ പരിശോധനകള്‍ക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍, അവര്‍ നടത്തുന്ന പരിശോധനകള്‍, വകുപ്പു നല്‍കിയ ഭക്ഷ്യസുരക്ഷാ ലൈസന്‍സുകള്‍, രജിസ്ട്രേഷനുകള്‍, ഭക്ഷ്യവസ്തുക്കളുടെ പരിശോധനയ്ക്കുള്ള ലബോറട്ടറികള്‍ എന്നിവയുടെ എണ്ണം കണക്കാക്കി അതോറിറ്റി നിശ്ചിതമാര്‍ക്ക് നല്‍കും.

കേരളം ഇവയിലെല്ലാം ഒന്നാംസ്ഥാനം ഉറപ്പിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള ഭക്ഷ്യസുരക്ഷാ ഉപദേശകസമിതി, ഉപദേശകസമിതികളുടെ യോഗങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകള്‍ എന്നിവയിലും സംസ്ഥാനങ്ങളെ കേരളം മുന്നിട്ടു.

അതിനൊപ്പം ആഘോഷവേളകളിലും മറ്റും നടത്തുന്ന പ്രത്യേക പരിശോധനകള്‍, ലൈസന്‍സ്-രജിസ്ട്രേഷന്‍ എന്നിവ വിതരണംചെയ്യാനായി നടത്തിയ ക്യാമ്പുകള്‍ എന്നിവ സംബന്ധിച്ച വിലയിരുത്തലിലും മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിന് മുന്നിലെത്താന്‍ കഴിഞ്ഞു.

food safety