കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെൽട്രോൺ, നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി എൽടോർക്കുമായി ധാരണാപത്രം ഒപ്പിട്ടു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലാണ് കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായരും എൽടോർക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹെർമൻ ക്ലങ്സോയറും സഹകരണപത്രം കൈമാറിയത്.കഴിഞ്ഞ 40 വർഷമായി ഒ.എൻ.ജി.സി, ഭെൽ, എൽ&ടി തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ അരൂരിലുള്ള കെൽട്രോൺ യൂണിറ്റായ കെൽട്രോൺ കൺട്രോൾസിൽ നിർമ്മിക്കുന്നുണ്ട്. കൺട്രോൾ സിസ്റ്റത്തിന്റെ രൂപകല്പന, എൻജിനിയറിങ്, സിസ്റ്റം ഇന്റഗ്രേഷൻ, പ്രോഗ്രാമിംഗ്, കമ്മിഷനിങ് തുടങ്ങിയവയും കെൽട്രോൺ നിർവഹിക്കുന്നു. എൽടോർക്കുമായുള്ള സഹകരണ കരാറിന്റെ ഭാഗമായി ഇലക്ട്രിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകൾ കെൽട്രോൺ നിർമ്മിക്കും.വിവിധ നിലയങ്ങളിൽ കെൽട്രോൺ സ്ഥാപിച്ച സംവിധാനങ്ങൾ നിലവിലും പ്രവർത്തിക്കുന്നു എന്നുള്ളത് കെൽട്രോണിന്റെ ഗുണമേന്മ വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കെൽട്രോൺ നോർവേയുമായി കൈകോർക്കുന്നു
.കഴിഞ്ഞ 40 വർഷമായി ഒ.എൻ.ജി.സി, ഭെൽ, എൽ&ടി തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ അരൂരിലുള്ള കെൽട്രോൺ യൂണിറ്റായ കെൽട്രോൺ കൺട്രോൾസിൽ നിർമ്മിക്കുന്നുണ്ട്.
New Update
00:00
/ 00:00