പാലക്കാട് റെയ്ഡ് പിണറായി വിജയൻ സംവിധാനം ചെയ്തതെന്ന് കെസിവേണുഗോപാൽ

ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്ത സംഭവമാണ് പാലക്കാട് നടന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

author-image
Anagha Rajeev
New Update
kc venugopal

പാലക്കാട്ടെ പൊലീസ് റെയ്ഡ് സിപിഎം- ബിജെപി ഡീൽ ഉറപ്പിച്ചതിന്റെ ലക്ഷണമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്ത സംഭവമാണ് പാലക്കാട് നടന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് വനിത പൊലീസ് ഇല്ലാതെ റെയ്ഡിന് കടന്ന് ചെല്ലാൻ പൊലീസ് തയ്യാറായതെന്നും കെസി വേണുഗോപാൽ ചോദിച്ചു.

കേട്ടുകേൾവി ഇല്ലാത്ത ഹൃദയഭേദകമായ സംഭവങ്ങളാണ് പാലക്കാട് നടന്നത്. എവിടെ നിന്നാണ് പാതിരാത്രി റെയ്ഡ് നടത്താൻ ഉത്തരവ് വന്നത്. പൊലീസ് എത്തുമ്പോൾ ബിജെപി സിപിഎം നേതാക്കൾ ഒരുമിച്ച് ഉണ്ടായിരിന്നു. ഇത് മാപ്പ് അർഹിക്കാത്ത കുറ്റമാണെന്നും ഏത് രാജ്യത്താണ് ഇതൊക്കെ നടക്കുന്നതെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ ചെറുത്ത് തോൽപ്പിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കൊടകര കുഴൽ പണ കേസ് മറച്ചു പിടിക്കാനാണ് ഈ ശ്രമങ്ങൾ. ബിജെപി നടത്തിയ ഹവാല കുംഭകോണത്തെ മറച്ച് പിടിക്കാൻ ആണ് ശ്രമം. 

kc venugopal