“എന്നോട് പരാതി പറഞ്ഞാൽ ചോദിക്കുമെന്ന് അറിയാം, അതുകൊണ്ടാണ് എനിക്ക് സിനിമയിൽ അവസരമില്ലാത്തത്”: കെബി ഗണേഷ് കുമാർ

വിശ്രമിക്കാനുള്ള സൗകര്യമില്ല, ടോയ്ലറ്റ് സൗകര്യമില്ല എന്നുള്ളതൊക്കെ വാസ്തവമാണ്. പുറത്തുകിട്ടിയ കടലാസ് വായിക്കാതെ പുറത്തുവിടാത്ത ഭാ​ഗത്തെ ചർച്ച ചെയ്യേണ്ടതില്ല. അതിന് തന്നെ നിർബന്ധിക്കരുതെന്നും അ​ദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

author-image
Greeshma Rakesh
New Update
kb-ganesh-kumar-on-hema-committee-report

kb ganesh kumar on hema committee report

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ​ഗതാ​ഗത മന്ത്രിക്ക് കാര്യമില്ലെന്ന് നടനും മന്ത്രിയുമായി കെ.ബി ​ഗണേഷ് കുമാർ. ചില കാര്യങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്യേണ്ടെന്നും റിപ്പോർട്ടിന് മേൽ നിയമനടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണ് അല്ലാതെ ​ഗണേഷ് കുമാറല്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

തന്നോട് ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും പരാതി പറഞ്ഞാൽ അത് പച്ചയ്‌ക്ക് പുറത്ത് പറയുമെന്നും അ​ദ്ദേഹം പറഞ്ഞു. പറഞ്ഞാൽ ചോദിക്കുമെന്ന് വ്യക്തമായ ധാരണ മിക്കവർക്കുമുണ്ട്. അതാണ് സ്വഭാവമെന്നറിയാം. അതുകൊണ്ടാണ് സിനിമയിൽ വലിയ അവസരമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

വിശ്രമിക്കാനുള്ള സൗകര്യമില്ല, ടോയ്ലറ്റ് സൗകര്യമില്ല എന്നുള്ളതൊക്കെ വാസ്തവമാണ്. പുറത്തുകിട്ടിയ കടലാസ് വായിക്കാതെ പുറത്തുവിടാത്ത ഭാ​ഗത്തെ ചർച്ച ചെയ്യേണ്ടതില്ല. അതിന് തന്നെ നിർബന്ധിക്കരുതെന്നും അ​ദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇരകളുടെയും വേട്ടക്കാരുടെയും പേരുകൾ അതിലില്ല, പിന്നെ ഇല്ലാത്ത കാര്യത്തെ കുറിച്ച് വെറുതെ സംസാരിക്കുന്നതെന്തിനാണ്. കാണാത്തൊരു രേഖയെ കുറിച്ച് ചർച്ചയ്‌ക്ക് താനില്ലെന്നും ​ഗണേഷ് കുമാർ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ സിനിമാ സെറ്റിൽ തന്നെ സൗകര്യമുണ്ടെന്നും കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച് വിലയിരുത്തൽ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

malayalam cinema kb ganesh kumar hema committee report