കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; തട്ടിപ്പ് രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും ഒരുമിച്ച്,ഏറ്റവും വലിയ കൊള്ളയെന്ന് ഇഡി

അന്വേഷണഭാഗമായി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടുനൽകാനാകില്ലെന്നും അസി. ഡയറക്ടർ സുരേന്ദ്ര ജി. കാവിത്കർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിലാണ് വിശദീകരണം.  

author-image
Greeshma Rakesh
New Update
hala

karuvannur bank fraud case

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കരുവന്നൂർ തട്ടിപ്പ് കേസ് സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയിൽ.  രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും ഒരുമിച്ച് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറയുന്നു. അസി ഡയറക്ടർ സുരേന്ദ്ര ജി കാവിത്കർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

അന്വേഷണഭാഗമായി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടുനൽകാനാകില്ലെന്നും അസി. ഡയറക്ടർ സുരേന്ദ്ര ജി. കാവിത്കർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിലാണ് വിശദീകരണം.  

2012 മുതൽ 2019 വരെ നിരവധിപ്പേർക്ക് ബാങ്കിൽനിന്ന് വായ്പ അനുവദിച്ചു. ഒമ്പതാം പ്രതി പി.പി. കിരൺ ഉൾപ്പെടെ ബാങ്ക് പരിധിക്ക് പുറത്ത് താമസിക്കുന്നവർക്കടക്കം 51 പേർക്ക് 24.56 കോടി രൂപ നിയമവിരുദ്ധമായി വായ്പ അനുവദിച്ചു.

പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വർധിച്ചു. 2021 ജൂലൈ 21ന് ക്രൈംബ്രാഞ്ചും 2022 ആഗസ്റ്റ് 10ന് ഇ.ഡിയും അന്വേഷണവും ആരംഭിച്ചു. 2022 ആഗസ്റ്റ് 20നാണ് രേഖകൾ പിടിച്ചെടുത്തത്. ശരിയായ അന്വേഷണം നടത്തിയിരുന്നെങ്കിൽ ക്രൈംബ്രാഞ്ചിന് നേരത്തേതന്നെ രേഖകൾ പിടിച്ചെടുക്കാൻ കഴിയുമായിരുന്ന സാഹചര്യത്തിൽ ഇപ്പോൾ രേഖകൾ ആവശ്യപ്പെടാനാകില്ല.

ഈ രേഖകൾ പി.എം.എൽ.എ കോടതിയുടെ പരിഗണനയിലാണ്. കേസുകളുടെ തുടർനടപടികൾക്ക് ഇവ ആവശ്യമാണ്. ഒരു അന്വേഷണ ഏജൻസി പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ രേഖകൾ മറ്റൊരു ഏജൻസിക്ക് നൽകാൻ കോടതിക്ക് ഉത്തരവിടാനാകില്ല. ഇ.ഡി എല്ലാ സഹായവും ക്രൈംബ്രാഞ്ചിന് നൽകുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ക്രൈംബ്രാഞ്ചിൻറെ ഹരജി ജൂൺ 19നാണ് കോടതിയുടെ പരിഗണനക്കെത്തുക.

 

 

 

karuvannur bank fraud case enforcement directorate