കൊച്ചി: കരുവന്നൂർ കേസിൽ കണ്ടുെകട്ടിയ തുക നിക്ഷേപകർക്കു തിരികെ കൈമാറാമെന്ന് ഇ.ഡി. 108 കോടി രൂപയുടെ സ്വത്തുക്കൾ നിക്ഷേപകർക്കു നൽകുന്നതിൽ എതിർപ്പില്ലെന്നും ഇ.ഡി കോടതിയിൽ അറിയിച്ചു.
നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജിയിലാണ് പിഎംഎൽഎ കോടതിയിൽ ഇ.ഡി നിലപാട് അറിയിച്ചത്. ഇതുസംബന്ധിച്ച സത്യവാങ്മൂലം ഇ.ഡി പിഎംഎൽഎ കോടതിയിൽ സമർപ്പിച്ചു. പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്നും കോടതിയെ ഇ.ഡി അറിയിച്ചു.
കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച പലർക്കും അവരുടെ പണം തിരികെ ലഭിക്കുന്നില്ലെന്ന് ഇ.ഡി റിപ്പോർട്ടിൽ പറയുന്നു. 54 പ്രതികളിൽ നിന്നായി 108 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും സ്വത്തും ഇ ഡി കണ്ടുകെട്ടിയിരുന്നു . 300 കോടിയോളം രൂപയുടെ നഷ്ടമാണ് ബാങ്കിനു സംഭവിച്ചിരിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്.