കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മഹത്യ - കൊലക്കുറ്റത്തിന് കേസെടുക്കണം   എൻ.ജി.ഒ അസോസിയേഷൻ

കണ്ണൂർ എ.ഡി.എം ആയിരുന്ന എം.കെ  നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന്  എൻ.ജി.ഒ അസോസിയേiഷൻ

author-image
Shyam Kopparambil
New Update
sdsd

എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനം എൻ.ജി.ഒ അസോസിയേiഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്യുന്നു

 

തൃക്കാക്കര: കണ്ണൂർ എ.ഡി.എം ആയിരുന്ന എം.കെ  നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന്  എൻ.ജി.ഒ അസോസിയേiഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ്  ആവശ്യപ്പെട്ടു. എ.ഡി.എമ്മിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ചു കൊണ്ട്  എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കളക്ടറേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ  പ്രകടനവും  യോഗവും  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, ജില്ലാ പ്രസിഡന്റ് ടി.വി ജോമോൻ അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി എം.എ എബി, സംസ്ഥാന കമ്മിറ്റി അംഗം ജെ.പ്രശാന്ത്, ജില്ലാ ഭാരവാഹികളായ എച്ച് വിനീത്, പ്രമോദ് മുളവുകാട്, കാവ്യ  എസ് മേനോൻ, ബെക്കി ജോർജ്ജ്‌, എ എൻ സനന്ദ്, റിന്റ മിൽട്ടൺ, സോളിൻ പോൾ  തുടങ്ങിയവർ സംസാരിച്ചു.

kochi kannur Alappuzha Kannur executive