കണ്ണൂർ ADM-ന്റെ മരണം: ഏതോ മാനസികവിഷമത്തിൽ തൂങ്ങിമരിച്ചതെന്ന് FIR

എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുവരെയും പ്രതികരിച്ചില്ല.

author-image
Vishnupriya
New Update
ADM

കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് ടൗൺ പോലീസ് . ഡ്രൈവർ എം. ഷംസുദ്ദീൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിൽ ഏതോ മാനസികവിഷമത്തിൽ കിടപ്പുമുറിയിലെ ഫാനിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി മരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

തിങ്കളാഴ്ച വൈകീട്ട് 6.20-നും ചൊവ്വാഴ്ച രാവിലെ എട്ടിനും ഇടയിൽ പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളേജിന് സമീപത്തെ ക്വാർട്ടേഴ്‌സിൽ സംഭവം നടന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ 194-ാം വകുപ്പാണ് ചേർത്തിരിക്കുന്നത്.

അതേസമയം, എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുവരെയും പ്രതികരിച്ചില്ല. ചൊവ്വാഴ്ച പങ്കെടുക്കാൻ നിശ്ചയിച്ച പൊതു പരിപാടികളിലും അവർ എത്തിയില്ല.

kannur adm pp divya