മികവിന്റെ തിളക്കത്തിൽ വീണ്ടും  കണയന്നൂർ താലൂക്ക് സഹ. കാർഷിക ഗ്രാമ വികസന ബാങ്ക്

2022-2023  സാമ്പത്തിക വർഷം ജില്ലയിലെ ഏഴ് താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകളിൽ ഒന്നാം സ്ഥാനമാണ് കണയന്നൂർ താലൂക്ക് സഹ, കാർഷിക ഗ്രാമ വികസന ബാങ്കിന് ലഭിച്ചത്.

author-image
Shyam Kopparambil
New Update
11

സംസ്ഥാനത്തെ മികച്ച കാർഷിക ബാങ്കിനുള്ള പുരസ്കാരം മന്ത്രി വി.എൻ വാസവനിൽ നിന്നും ബാങ്ക് പ്രസിഡന്റ് എം.പി.ഉദയൻ,വൈസ് പ്രസിഡൻ്റ് എൻ.എൻ.സോമരാജൻ, സെക്രട്ടറി സന്ധ്യ ആർ മേനോൻ , അസിസ്റ്റൻറ് സെക്രട്ടറി പി.എസ്.സിജു, ഷേർളി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു --

Listen to this article
0.75x 1x 1.5x
00:00 / 00:00

കാക്കനാട് : സംസ്ഥാനത്തെ മികച്ച കാർഷിക ഗ്രാമ വികസന ബാങ്കായി കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. 2022-2023  സാമ്പത്തിക വർഷം ജില്ലയിലെ ഏഴ് താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകളിൽ ഒന്നാം സ്ഥാനമാണ് കണയന്നൂർ താലൂക്ക് സഹ, കാർഷിക ഗ്രാമ വികസന ബാങ്കിന് ലഭിച്ചത്.കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ വിഭാഗത്തിൽ സംസ്ഥാനത്തെ 77 താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും ഏറ്റവും മികച്ച ഒന്നാമത്തെ ബാങ്കിനുള്ള  പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന് ലഭിക്കുന്നത്.  
 കാർഷിക ഗ്രാമ വികസന  രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ് പുരസ്കാരമെന്ന് ബാങ്ക്  പ്രസിഡന്റ്  എം.പി.ഉദയൻ പറഞ്ഞു.
 അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ്  മന്ത്രി വി എൻ വാസവനിൽ നിന്നും  ബാങ്ക്  പ്രസിഡന്റ്  എം.പി.ഉദയൻ,വൈസ് പ്രസിഡൻ്റ് എൻ.എൻ.സോമരാജൻ, സെക്രട്ടറി സന്ധ്യ ആർ മേനോൻ , അസിസ്റ്റൻറ് സെക്രട്ടറി പി.എസ്.സിജു, ഷേർളി കുര്യാക്കോസ് മറ്റ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ernakulam VN Vasavan kakkanad ernakulamnews