കളമശ്ശേരി സ്‌ഫോടനം; പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരെയുള്ള UAPA ഒഴിവാക്കി സര്‍ക്കാര്‍

രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം എന്ന് വിലയിരുത്തപ്പെടുന്നു.

author-image
Vishnupriya
Updated On
New Update
su

കൊച്ചി: കളമശ്ശേരി സാമ്‌റ കണ്‍വെന്‍ഷന്‍ സെന്റർ സഫോടനത്തിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരെ ചുമത്തിയ യു.എ.പി.എ പിന്‍വലിച്ച് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29-നാണ് ആറു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ ചടങ്ങിനിടെ ഉണ്ടായത്.

കേസിലെ പ്രതിയായ ഡൊമിനിക്കിനെതിരെ പോലീസ് ചുമത്തിയ UAPA കുറ്റമാണ് ഇപ്പോള്‍ കേരള സര്‍ക്കാരും UAPA സമിതിയും പിന്‍വലിച്ചിരിക്കുന്നത്.രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം എന്ന് വിലയിരുത്തപ്പെടുന്നു.

പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ കുറ്റം ചുമത്തിയതിനെതിരെ ഇടതു പക്ഷത്തിനുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കളമശ്ശേരി സ്‌ഫോടന കേസിലും യുഎപിഎ ഒഴിവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്,

kalamassery blast case uapa