'സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന, പേരിനൊപ്പം കലാമണ്ഡലത്തിൻറെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം'

നർത്തകനും കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ചതിൽ കലാമണ്ഡലം സത്യഭാമയെ തള്ളി കേരള കലാമണ്ഡലം.

author-image
Greeshma Rakesh
New Update
kalamandalam sathyabhama

കേരള കലാമണ്ഡലം വാർത്താക്കുറിപ്പ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃശൂർ: നർത്തകനും കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ചതിൽ കലാമണ്ഡലം സത്യഭാമയെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയും  അപലപിക്കുന്നതായി കലാമണ്ഡലം അറിയിച്ചു.വിസിയും രജിസ്ട്രാറും വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന,സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിൻറെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്നും കലാമണ്ഡലം പ്രസ്ഥാവനയിലൂടെ അറിയിച്ചു.കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം വ്യക്തമാക്കി. 

ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെയാണ് സത്യഭാമ ആർഎൽവി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുംവിധത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. ആർഎൽവി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കിൽ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാൽ അത് അരോചകമാണ്, ഇവനെ കണ്ടാൽ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് കലാമണ്ഡലം സത്യഭാമ  അഭിമുഖത്തിനിടെ നടത്തിയത്. വീഡിയോ വലിയ രീതിയിൽ പ്രചരിച്ചതോടെ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കലാരം​ഗത്ത് നിന്നടക്കം പ്രതിഷേധം ശക്തമാകുകയാണ് മന്ത്രിമാരും, കലാകാരും, എഴുത്തുകാരും, മനുഷ്യാവകാശ പ്രവർത്തകരും അടക്കം നിരവധി പേരാണ് ശക്തമായ പ്രതിഷേധം വിഷയത്തിലറിയിച്ചത്.

 

Kerala Kalamandalam RLV Ramakrishnan kalamandalam satyabhama