വായിച്ചുവളരാം; കലാകൗമുദി ആഴ്ചപ്പതിപ്പ് കലാലയങ്ങളിലേക്ക്

കലാകൗമുദിയുടെ വിതരണോദ്ഘാടനം ചിത്രകാരന്‍ കാരക്കാമണ്ഡപം വിജയകുമാര്‍ നിര്‍വ്വഹിച്ചു. ഡോ. രാജേഷ് കുമാറാണ് വിവിധ കലാലയങ്ങളിലേയ്ക്ക് കലാകൗമുദി സ്‌പോണ്‍സര്‍ ചെയ്തത്.

author-image
Rajesh T L
Updated On
New Update
Kalakaumudi

കലാകൗമുദിയുടെ വിതരണോദ്ഘാടനം ചിത്രകാരന്‍ കാരക്കാമണ്ഡപം വിജയകുമാര്‍ നിര്‍വ്വഹിച്ചു

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ വായനയെ പ്രോത്സാഹിപ്പിക്കാനായി കലാകൗമുദി ആഴ്ചപ്പതിപ്പ് കലാലയങ്ങളിലേക്ക്. കലാകൗമുദിയുടെ വിതരണോദ്ഘാടനം ചിത്രകാരന്‍ കാരക്കാമണ്ഡപം വിജയകുമാര്‍ നിര്‍വ്വഹിച്ചു. ഡോ. രാജേഷ് കുമാറാണ് വിവിധ കലാലയങ്ങളിലേയ്ക്ക് കലാകൗമുദി സ്‌പോണ്‍സര്‍ ചെയ്തത്. മെഡിക്കല്‍ കോളേജ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, പൂജപ്പുര ചില്‍ഡ്രന്‍സ് ഹോം, കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് എന്നിവിടങ്ങളിലേയ്ക്കാണ് ഡോ. രാജേഷ് കുമാര്‍ സ്‌പോണ്‍സര്‍ ചെയ്തത്.

യോഗത്തില്‍ മെഡിക്കല്‍ കോളേജ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ശ്രീലേഖ. എല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം മഹേഷ് മാണിക്കം ആമുഖ പ്രഭാഷണം നടത്തി. കലാകൗമുദി സര്‍ക്കുലേഷന്‍ മാനേജര്‍ സുനില്‍, എസ്.ആര്‍., കണ്‍വീനര്‍ കെ.ആര്‍ ചന്ദ്രബാബു, അദ്ധ്യാപിക ദീപ്തി ടി.കെ എന്നിവര്‍ സംസാരിച്ചു.

 

 

kerala kalakaumudi literature