കാക്കനാട് കാർ നിയന്ത്രണം വിട്ട് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറി; യുവതിക്ക് ഗുരുതരമായി പരിക്കേറ്റു

കാക്കനാട് അത്താണിയിൽ കാർ നിയന്ത്രണം വിട്ട് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറി മൂന്ന് പേർക്ക് പരിക്കേറ്റു.

author-image
Shyam Kopparambil
New Update
11

അത്താണിയിലെ സീപ്പീസ് സൂപ്പർ മാർക്കറ്റിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചത്‌ കയറിയ നിലയിൽ

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃക്കാക്കര: കാക്കനാട് അത്താണിയിൽ  കാർ നിയന്ത്രണം വിട്ട് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറി മൂന്ന് പേർക്ക് പരിക്കേറ്റു.ആലപ്പുഴ സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ കെ.ആർ രാജീവ്,കാക്കനാട് അത്താണി മാറ്റശല വീട്ടിൽ ഷിമി ഷാജൻ, സമീപത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന നല്ലമ്മ എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തിൽ ഷിമി ഷാജന്റെ നട്ടെല്ലിന് നാല് ഒടിവുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു.അപകടത്തിൽപ്പെട്ട കെ.ആർ രാജീവിന്റെ ഇരുകാലുകൾക്കും ഒടിവുണ്ട്.

ഇന്നലെ ഉച്ചക്ക് ഒന്നേമുക്കാലോടെയായിരുന്നു അപകടം നടന്നത്, അത്താണി സ്വദേശിയായ മാതാവുമായി ആശുപത്രിയിൽ നിന്നും മടങ്ങിവരുന്നതിനിടെ നിസാർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അത്താണിയിലെ സീപ്പീസ് സൂപ്പർ മാർക്കറ്റിലേക്ക് പാഞ്ഞുകയറുകയായിരുന്നു,കടയിൽ നിന്നും സാധനം വാങ്ങി ഇറങ്ങിയുകയായിരുന്ന ഷിമി ഷാജനെ ഇടിച്ചത്‌ ശേഷം മറ്റ് രണ്ടുപേരെയും ഇടിച്ചു സമീപത്തെ മൂന്ന് ബൈക്കുകളും ഇടിച്ചത്‌ തെറിപ്പിച്ച ശേഷം സൂപ്പർ മാർക്കറ്റിന്റെ ചില്ലുകൾ തകർത്താണ് കാർ നിന്നത്. കാർ ഡ്രൈവർ നിസാറിനെ കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

 

car accident kakkanad athani