കാക്കനാട് രാജഗിരി കോളേജിലെ അധ്യാപകന്‍ മരിച്ച നിലയില്‍; മൃതദേഹത്തിന്റെ വയറുകീറി ആന്തരികാവയവങ്ങള്‍ പുറത്ത്

മൂന്നു മാസമായി കോളേജില്‍ പോയിരുന്നില്ല. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച ആശുപ്രതിയില്‍ കൊണ്ടുപോകുന്നതിന് ബന്ധുക്കളെത്തിയപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹംത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

author-image
Shyam Kopparambil
Updated On
New Update
kakkanad
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫസറെ വയറുകീറി ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മഴുവന്നൂര്‍ കവിതാപടിയില്‍ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാലിനെയാണ് (41) വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. 

മൂന്നു മാസമായി കോളേജില്‍ പോയിരുന്നില്ല. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച ആശുപ്രതിയില്‍ കൊണ്ടുപോകുന്നതിന് ബന്ധുക്കളെത്തിയപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹംത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മുന്ന് മാസം മുമ്പ് പിതാവ് മരിച്ച ശേഷമാണ് ഇദ്ദേഹം വിഷാദ രോഗത്തിന് അടിമയായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പെരുമ്പാവൂര്‍ എ.എസ്.പി മോഹിത് റാവത്തിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക്, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

കൂത്താട്ടുകുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗസ്റ്റ് അദ്ധ്യാപിക വിനയയാണ് ഭാര്യ. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മീരജ, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മീരവ് എന്നിവര്‍ മക്കളാണ്.

kochi ernakulam Kochi News suicide rajagiri college rajagiri kakkanad news