കാക്കനാട് തുതിയൂർ കേന്ദ്രമാക്കി  ഓട്ടോയിൽ കറങ്ങി നടന്ന് ലഹരി വിൽപ്പന രാസലഹരി വിൽപന നടത്തുന്നയാൾ പിടിയിൽ

മാനസ്സീക വിഭ്രാന്ത്രിയുള്ളവർക്ക് സമാശ്വാസം നൽകുന്ന അതൃന്തം മാരകമായ നൈട്രോസെപാം ഗുളികകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. 58 എണ്ണം (31 ഗ്രാം) രാസലഹരി ഗുളികകൾ പിടിച്ചെടുത്തു.  

author-image
Shyam Kopparambil
New Update
SSS

രാഹുൽ രമേശ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 


തൃക്കാക്കര: ഓട്ടോയിൽ കറങ്ങി നടന്ന് കാക്കനാട് തുതിയൂർ കേന്ദ്രീകരിച്ച്  രാസലഹരി വിൽപ്പന നടത്തുന്നയാൾ പിടിയിൽ കാക്കനാട് തുതിയൂർ , മാന്ത്രയിൽ  വീട്ടിൽ  രാഹുൽ രമേശ് (30) ആണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്സൈസ് ഇൻ്റലിജൻസ്, എറണാകുളം സിറ്റി എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതി   പിടിയിലായത്.മാനസ്സീക വിഭ്രാന്ത്രിയുള്ളവർക്ക് സമാശ്വാസം നൽകുന്ന അതൃന്തം മാരകമായ നൈട്രോസെപാം ഗുളികകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. 58 എണ്ണം (31 ഗ്രാം) രാസലഹരി ഗുളികകൾ പിടിച്ചെടുത്തു.  ലഹരി ഉപയോഗിച്ച് കഴിഞ്ഞാൽ ഛർദ്ദിക്കാതിരിക്കാൻ ഉപയോഗിക്കുന്ന അഞ്ച് എണ്ണം ഫിനർഗാൻ ആംപ്യൂളുകൾ, സ്റ്റെർലീങ് വാട്ടർ, നിരവധി സിറിഞ്ചുകൾ എന്നിവയും ഇയാളുടെ കൈവശത്ത് നിന്ന് കണ്ടെടുത്തു. മയക്ക് മരുന്ന് ഇടപാട് നടത്തുവാൻ ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോൺ, ഓട്ടോറിക്ഷ എന്നിവയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ മയക്ക് മരുന്ന് ഗുളികകളുമായി പിടിയാലിക്കുന്നത് ഇത് ആദ്യമാണ്.  
തുതിയൂർ ഭാഗത്ത് അർദ്ധരാത്രി സവാരി നടത്തുന്ന ഒരാളാണ്  മയക്ക് മരുന്ന് നൽകിയതെന്ന് മാസങ്ങൾക്ക് മുമ്പ് പിടിയിലായ യുവാവ് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ തുതിയൂർ ഭാഗത്ത് അർദ്ദരാത്രിയോട് കൂടി എത്തിച്ചേരാൻ സാദ്ധ്യതയുള്ള സ്ഥലത്ത് കാത്ത് നിന്ന എക്സൈസ് സംഘം ഇയാളുടെ ഓട്ടോറിക്ഷ തടഞ്ഞ്  പ്രതിയെ പിടികൂടുകയായിരുന്നു.  കാക്കനാട് ഭാഗത്ത് നിന്ന് അർദ്ധരാത്രി ആകുന്നതോട് കൂടി തുതിയൂർ ബോട്ട് ജെട്ടി, തുതിയൂർ ബസ്റ്റാൻ്റ്, തുതിയൂരിന് തെക്കേ അറ്റത്തുള്ള തുറസ്സായ പറമ്പുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഒട്ടനവധി യുവതി യുവാൾ വന്ന് പോകുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു.  ആവശ്യക്കാരെ ഓട്ടോയിൽ കയറ്റി വണ്ടി ഓടിച്ച് മുന്നോട്ട് പോകുകയും ഓട്ടത്തിനിടയിൽ പണം വാങ്ങിയതിന് ശേഷം മയക്ക് മരുന്ന് കൈമാറി തിരികെ അയാൾ കയറിയ സ്ഥലത്ത് തന്നെ ഇറക്കി വിടുന്നതുമായിരുന്നു വിൽപ്പനയുടെ രീതിയെന്ന് ഇയാൾ വെളിപ്പെടുത്തി. ഓട്ടോ സവാരി നടത്തുന്ന ഒരു പ്രതീതി ഉണ്ടാക്കാനാണ് ഇത്തരത്തിൽ ചെയ്തിരുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് തുതിയൂരിൽ വച്ച് ഐടി ഉദ്ദ്യോഗസ്ഥനിൽ നിന്ന് രാസലഹരി പിടി കൂടി കസ്റ്റഡിയിൽ എടുക്കുന്നതിനിടെ ഇയാൾ എക്സൈസ് ഉദ്ദ്യോഗസ്ഥർക്ക് നേരെ വിദേശ ഇനം പട്ടിയെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് അന്ന് വലിയ വാർത്തയായിരുന്നു.  കാക്കനാട് ഭാഗങ്ങളിൽ വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും മയക്ക് മരുന്നിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും എൻഫോഴ്സ്മെൻ്റ് അസ്സി. കമ്മീഷണർ ജിമ്മി ജോസഫ് അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ മനൂപ്. വി.പി, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി.ടോമി, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം റേഞ്ച് പ്രിവൻ്റീവ് ഓഫീസർ കെ.കെ. അരുൺ, സിഇഒ പി.പത്മഗിരീശൻ എന്നിവർ ഉൾപ്പെട്ട സംഘമാണ്  പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. 

Crime exice department kakkanad news