കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരൻ 11-ാം നിലയിൽ നിന്ന് ചാടി മരിച്ചു

ഇൻഫോപാർക്ക് ജീവനക്കാരനും ആലുവ യു സി കോളേജിന് സമീപം പി.എസ്  ശ്രീരാഗ് (39) ആണ് മരിച്ചത്

author-image
Shyam Kopparambil
New Update
qw

പി.എസ്  ശ്രീരാഗ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 



തൃക്കാക്കര: കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരൻ 11-ാം നിലയിൽ നിന്ന് ചാടി മരിച്ചു. ഇൻഫോപാർക്ക് ജീവനക്കാരനും ആലുവ യു സി കോളേജിന് സമീപം പി.എസ്  ശ്രീരാഗ് (39) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഇൻഫോപാർക്കിലെ വേൾഡ് ട്രേഡ് സെന്റർ കെട്ടിടത്തിന്റെ  11 നിലയിലെ പാരഗൺ കോഫി ഷോപ്പിനു സമീപത്ത് നിന്നും ചാടുകയായിരുന്നു. ഇൻഫോപാർക്ക് പോലീസ് സ്ഥലത്തെത്തി മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.മരിച്ച ശ്രീരാഗ്  ഇൻഫോപാർക്ക് തപസ്യ ബിൾഡിഗിലെ എം സൈൻ ഐ.ടി കമ്പനിയിലെ പ്രൊജക്റ്റ് ഹെഡ് ആയി പത്തുവർഷമായി ജോലിചെയ്തത് വരുകയായിരുന്നു.

ഇന്നലെ വീട്ടിലിരുന്നായിരുന്നു ജോലിചെയ്യുന്നതായി ഓഫീസിൽ അറിയിച്ചിരുന്നത്. ഇന്നലെ  മൂന്ന് മണിയോടെ ജോലി നേരത്തെ അവസാനിപ്പിക്കുകയാണെന്ന് യുവാവ് പറഞ്ഞതായി സഹപ്രവർത്തകർ പോലീസിനോട് പറഞ്ഞു.യുവാവിൽ നിന്നും ആത്മഹത്യാ കുറുപ്പ് പോലീസ് കണ്ടെത്തി.ഭാര്യ:ഭാര്യ അനു ( ടി.സി.എസ് ജീവനക്കാരിയാണ് ) മക്കൾ: നിരജ്, നിത്യ.ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു.പോസ്റ്റ് മോർട്ടത്തിന് ശേഷം മൃദദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

kochi infopark kakkanad news