തൃക്കാക്കര: കാക്കനാട് വൻ കഞ്ചാവ് വേട്ട,8.900 കിലോ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ജുറാഷ് ഷെയ്ഖ് (21) നെയാണ് യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പോലീസും ചേർന്ന് പിടികൂടിയത്.തൃക്കാക്കര എയർ ഫോഴ്സ് റോഡിൽ വച്ചായിരുന്നു പ്രതി പിടിയിലായത്.
വെസ്റ്റ് ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊണ്ടുവന്ന് മൊത്ത കച്ചവടകാർക്ക് കിലോഗ്രാം കണക്കിന് കച്ചവടം ചെയ്യുന്നതായിരുന്നു പ്രതിയുടെ കച്ചവട രീതി. ആസാം ബംഗാൾ എന്നിവിടങ്ങളിൽ നിന്നും ഉള്ള കഞ്ചാവ് കടത്തിന്റെ മുഖ്യ കണ്ണിയാണ് പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റീമാന്റെ ചെയ്തു.