തൃക്കാക്കര: കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം സ്വകാര്യ ബസ് ഡ്രൈവറുടെ അനാസ്ഥയെന്ന് പോലീസ്. പൂക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ്, സീപോർട്ട് റോഡിലെ വള്ളത്തോൾ ജംക്‌ഷനിൽ വച്ച് ഇടപ്പള്ളി ഭാഗത്തേക്ക് ബസ് ഡ്രൈവർ നിഹാൽ അശ്രദ്ധമായി ബസ് യു-ടേൺ അടുത്താണ് അപകട കാരണം. ടോറസ് ലോറി ബസിലിടിച്ചതിന് പിന്നാലെ മറ്റൊരു ടോറസ് ലോറിയും പിന്നാലെ വന്ന് അപകടത്തിൽപ്പെട്ടിരുന്നു.നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തുള്ള കടയോടു ചേർന്ന് ഇടിച്ചാണ് നിന്നത്.
അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.വള്ളത്തോൾ ജംഗ്ഷനിൽ നിന്നും ഇടപ്പള്ളി റോഡിലേക്ക് ബസ് തിരിയുമ്പോഴാണ് അപകടം നടന്നതെന്നാണ് സിസിടിവി ദൃശ്യം വ്യക്തമാക്കുന്നത്.ബസ് വേഗതയിലായിരുന്നുവെന്നും സി.സി.ടി.വി ദൃശ്യം സൂചന നൽകുന്നു. കാക്കനാട് നിന്നും കളമശ്ശേരിയിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് ബസിലിടിച്ചത്.
ബസ് ഡ്രൈവർക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്
ബസ് അപകടത്തിൽ ബസ് യാത്രക്കാരി മരിക്കുകയും,നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബസ് ഡ്രൈവർ നിഹാലിനെതിരെ ആണ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തത്.
പുല്ലൻസ് ബസ്സിനെതിരെ നിരവധി കേസുകൾ
അപകടമുണ്ടാക്കിയ പുല്ലൻസ് ബസ്സ് റോഡിലെ പ്രശനക്കാരൻ.ഈ ബസിനെതിരെ 120 ൽ പരം കേസുകളാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തിയിരിക്കുന്നത്.ഈ ബസിന്റെ രജിസ്‌ട്രേഷൻ റദ്ധാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം