കാഫിര്‍ പരാമര്‍ശം സിപിഎം നേതാക്കളുടെ അറിവോടെ: കെ സുധാകരന്‍

'ഞങ്ങളാരും അല്ലല്ലോ പൊലീസിനെ ഭരിക്കുന്നത്. ഇടതുപക്ഷമല്ലേ?. ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നാണ് ആ പ്രയോഗം വന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നു.

author-image
Anagha Rajeev
New Update
k sudakaran
Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂര്‍: കാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപ്രവര്‍ത്തകരാണ് കാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് വ്യക്തമായി. നേതാക്കള്‍ അറിയാതെ ഇത് നടക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

'ഞങ്ങളാരും അല്ലല്ലോ പൊലീസിനെ ഭരിക്കുന്നത്. ഇടതുപക്ഷമല്ലേ?. ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നാണ് ആ പ്രയോഗം വന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നു. പൊലിസിന്റെ അഭിപ്രായം അംഗീകരിക്കണോ, അതോ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ അഭിപ്രായം അംഗീകരിക്കണമോ?. നിലവിലുള്ള സത്യാവസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചത് ആരാണ് എന്നതില്‍ കൂടി അന്വേഷണം നടത്തണം. നേതാക്കള്‍ അറിയാതെ സാധാരണ ഗതിയില്‍ ഈ സര്‍ക്കിളില്‍ നിന്ന് ഒരിക്കലും മറ്റൊരു കമന്റ്‌സ് വരില്ല. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇതുണ്ടായത്'- സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു നേട്ടത്തിനുവേണ്ടി നാട്ടില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഹീനമായ നയം പിന്തുടരുന്ന സിപിഎമ്മിനെ കേരളസമൂഹം ഒറ്റപ്പെടുത്തണം. നേതൃത്വത്തെ ബാധിച്ച ആശയപരമായ മൂല്യച്യുതിയും ജീര്‍ണതയും സിപിഎമ്മിനെ വര്‍ഗീയ കുപ്പത്തൊട്ടിയിലെത്തിച്ചു. സ്വാര്‍ത്ഥ രാഷ്ട്രീയനേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കുന്ന തീവ്രവര്‍ഗീയത പ്രചരിപ്പിച്ച സിപിഎം കേരളീയസമൂഹത്തോടു മാപ്പുപറയാന്‍ തയ്യാറാകണം.

ഒരു വര്‍ഗീയതയെയും കോണ്‍ഗ്രസ് താലോലിക്കാറില്ല. അതിനാലാണ് ഈ വിവാദം യുഡിഎഫ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാന്‍ സിപിഎം. സ്ഥാനാര്‍ഥിയും അവരുടെ മുഴുവന്‍ സംവിധാനവും കിണഞ്ഞു പരിശ്രമിച്ചിട്ടും വടകരയില്‍ ഉള്‍പ്പെടെയുള്ള കേരളജനത അത് ഒന്നടങ്കം തള്ളിക്കളഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.

k sudhakaran