സുരേഷ് ഗോപിക്കെതിരായ സികെ പത്മനാഭന്റെ വിമർശനത്തോട് പ്രതികരിക്കാതെ കെ സുരേന്ദ്രൻ

സുരേഷ് ഗോപി ബിജെപി നേതാവോ പ്രവർത്തകനോ അല്ലെന്നും സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്ന വ്യക്തിയാണെന്നായിരുന്നു സികെ പത്മനാഭൻറെ വിമർശനം. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ കെ സുരേന്ദ്രൻ ഒഴിഞ്ഞുമാറി.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

സുരേഷ് ഗോപിക്കെതിരായ മുൻ ബിജെപി സംസ്ഥാന പ്രസിഡൻറ്  സികെ പത്മനാഭന്റെ വിമർശനത്തോട് പ്രതികരിക്കാൻ തയ്യാറാകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സികെ പത്മനാഭൻറെ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആ വാർത്ത താൻ കണ്ടില്ലെന്നായിരുന്നു കെ സുരേന്ദ്രൻറെ പ്രതികരണം. അത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും വാർത്ത ഞാൻ കണ്ടില്ലെന്നും അത് പറയാൻ അല്ല ഈ വാർത്താ സമ്മേളനമെന്നുമായിരുന്നു കെ സുരേന്ദ്രൻറെ മറുപടി.

സുരേഷ് ഗോപി ബിജെപി നേതാവോ പ്രവർത്തകനോ അല്ലെന്നും സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്ന വ്യക്തിയാണെന്നായിരുന്നു സികെ പത്മനാഭൻറെ വിമർശനം. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ കെ സുരേന്ദ്രൻ ഒഴിഞ്ഞുമാറി. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു നടക്കുന്ന ആളുകളാണ് ബിജെപി പ്രവർത്തകർ. സുരേഷ് ഗോപിയാകട്ടെ ഇന്ദിരാ ഗാന്ധിയെ ഭാരത മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും സികെ പത്മനാഭൻ പറഞ്ഞിരുന്നു.

ബിജെപിയിലേക്ക് ആളുകൾ വരുന്നത് അടിസ്ഥാനപരമായ ആദർശത്തിൻറെ പ്രേരണ കൊണ്ടല്ലെന്നും അധികാരം മോഹിച്ചാണെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസ് മുക്ത ഭാരതം എന്ന് ആലങ്കാരികമായി പറയാം എന്നല്ലാതെ പ്രായോഗികമാക്കാൻ ആവില്ല. കോൺഗ്രസിൻറെ സംസ്കാരം ഒരു പാർട്ടിയിലേക്ക് വന്നാൽ അതിനർത്ഥം കോൺഗ്രസിനെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നാണെന്നും സികെ പത്മനാഭൻ വിവരിച്ചു. 

Suresh Gopi k surendran