കെ സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റവിമുക്തൻ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തിൽനിന്നു പിൻമാറുന്നതിന് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നായിരുന്നു കേസ്.

author-image
Greeshma Rakesh
New Update
k surendran acquitted in manjeswaram election case

k surendran acquitted in manjeswaram election case

കാസർക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കോടതി.കെ സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജി അനുവദിച്ചുകൊണ്ടാണ് കാസർക്കോട് ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തിൽനിന്നു പിൻമാറുന്നതിന് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നായിരുന്നു കേസ്. കേസിൽ ആറു പ്രതികളുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു.

കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമുള്ള വാദം കോടതി അംഗീകരിച്ചതായി കെ സുരേന്ദ്രൻ പറഞ്ഞു. തന്നെ അയോഗ്യനാക്കാനും ബിജെപിയെ താറടിച്ചു കാണിക്കാനുമാണ് ഇങ്ങനെയൊരു കേസ് കെട്ടിച്ചമച്ചത്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കൾ ഗൂഢാലോചനയിൽ പങ്കാളിയായിട്ടുണ്ട്. കർണാടകയിലെ ഉൾപ്രദേശത്ത് സുന്ദരയെ കൂട്ടിക്കൊണ്ടു പോയി കള്ളക്കേസ് ചമയ്ക്കുകയായിരുന്നു. ചില മാധ്യമ പ്രവർത്തകരും ഇതിൽ പങ്കാളിയായെന്ന് സുരേന്ദ്രൻ പറഞ്ഞു.

തനിക്കെതിരെ കേരള പൊലീസ് നിരവധി കേസുകൾ എടുത്തിട്ടുണ്ട്. മുന്നൂറിലേറെ കേസുകളിൽ പ്രതിയാണ് താൻ. ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഇത്രയധികം കേസുകൾ ഒരു നേതാവിനെതിരെ അപൂർവമായിരിക്കും. ഇതുകൊണ്ടൊന്നും തന്നെ തളർത്താനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

 

BJP k surendran manjeswaram election case