കെ റെയില്‍: റെയില്‍വേ മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

author-image
Prana
New Update
k rail

സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഇടയാക്കിയ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി വീണ്ടും ആവശ്യം ഉന്നയിച്ച് കേരള സര്‍ക്കാര്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അംഗീകാരത്തിന് പുറമേ അങ്കമാലി  എരുമേലി  ശബരി റെയില്‍ പാത പദ്ധതി, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം 3 , 4 വരിയാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്. ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. റെയില്‍ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രി വി. അബ്ദു റഹ്മാനും പങ്കെടുത്തു. ചര്‍ച്ച വളരെ അനുകൂലമായിരുന്നുവെന്നും റെയില്‍ പാത വികസനമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളില്‍ അനുകൂല നടപടി സ്വീകരിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു.

railway minister k rail cheif minister pinarayi vijayan