ലോക്‌സഭ തിരഞ്ഞെടുപ്പിലെ തൃശൂർ മണ്ഡലത്തിലെ പരാജയത്തിൽ കോൺഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി തൃശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായിരുന്ന കെ മുരളീധരൻ. തൃശൂരിൽ തന്നെ കുരുതി കൊടുത്തതായിരുന്നെന്നാണ് മുരളീധരന്റെ വിമർശനം. തോൽവിയിൽ തനിക്ക് പരാതിയില്ലെന്നും മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസ് എല്ലാ മണ്ഡലങ്ങളിലും വിജയിച്ചപ്പോൾ തനിക്ക് തോൽവിയ്ക്ക് നിന്നുകൊടുക്കേണ്ടി വന്നു. വിഷയത്തിൽ പാർട്ടി അച്ചടക്കം മാനിച്ച് കൂടുതൽ പറയുന്നില്ല. കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. തൃശൂർ മണ്ഡലത്തിലെ തോൽവിയിൽ സിപിഎമ്മിനെതിരെയും മുരളീധരൻ വിമർശനം ഉന്നയിച്ചു.
ഒരു പൊലീസ് കമ്മീഷണർ വിചാരിച്ചാൽ തൃശൂർ പൂരം അട്ടിമറിക്കാൻ സാധിക്കുമോ? പൂരം കലക്കിയതിന് പിന്നിൽ സംസ്ഥാന സർക്കാരാണ്. തിരഞ്ഞെടുപ്പിൽ അത് ബിജെപിയ്ക്ക് ഗുണകരമായി.