മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ല: ജസ്റ്റിസ് മണികുമാർ; ഗവർണർക്ക് ഇമെയിൽ സന്ദേശമയച്ചു

മനുഷ്യാവകാശ കമ്മിഷൻ ചെയര്‍മാൻ നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് പിന്നാലെയാണിത്. തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നാണ് ഗവര്‍ണറെ അറിയിച്ചിട്ടുള്ളത്.

author-image
Rajesh T L
New Update
manikumar

ജസ്റ്റിസ് മണികുമാർ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാൻ ചുമതല ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് ഗവര്‍ണറെ അറിയിച്ച് ജസ്റ്റിസ് എസ് മണികുമാര്‍. കമ്മിഷൻ ചെയര്‍മാൻ ആയുള്ള നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് പിന്നാലെയാണിത്.  തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നാണ് ഗവര്‍ണറെ അറിയിച്ചിട്ടുള്ളത്.

ഇ-മെയില്‍ സന്ദേശം വഴിയാണ് അദ്ദേഹം ഗവര്‍ണറോട് വിവരം അറിയിച്ചത്. വ്യക്തിപരമായ അസുഖങ്ങള്‍ ഉണ്ടെന്നും, അച്ഛന്റെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നില്‍ക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നുമാണ് കുറിപ്പിൽ വിശദീകരിച്ചിട്ടുള്ളത്. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു മണികുമാര്‍.

മണികുമാറിന്റെ നിയമനം സംബന്ധിച്ച സര്‍ക്കാരിന്റെ ശുപാര്‍ശ പ്രതിപക്ഷത്തിന്റെ എതിർപ്പും പരാതികളും കാരണം ഗവര്‍ണര്‍ വൈകിച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിയോജന കുറിപ്പും അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിയമനം ഗവര്‍ണര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണ് മനുഷ്യാവകാശ കമ്മിഷനെ തിരഞ്ഞെടുക്കാനുള്ള സമിതി യോഗത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് രേഖപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ്  വി ഡി സതീശന്റെ കത്തിൽ പറഞ്ഞിരുന്നത്.

kerala governor justice manikumar human rights commission chairman