ജസ്റ്റിസ് അലക്സാണ്ടർ തോമസ് മനുഷ്യാവകാശ കമ്മിഷന് ചെയർമാനായി ചുമതലയേറ്റു

പിന്നീട് ഗവർണറും ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളാരായുകയും നിയമനം അംഗീകരിക്കുന്നത് വൈകുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്നു  മണികുമാർ അറിയിച്ചു.

author-image
Anagha Rajeev
New Update
justice alexander
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം∙ മനുഷ്യാവകാശ കമ്മിഷൻറെ ചെയർമാനായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചുമതലയേറ്റു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ആദ്യം ജസ്റ്റിസ് മണികുമാറിനെ ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷം എതിർപ്പുയർത്തിയിരുന്നു.

പിന്നീട് ഗവർണറും ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളാരായുകയും നിയമനം അംഗീകരിക്കുന്നത് വൈകുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്നു  മണികുമാർ അറിയിച്ചു. തുടർന്നാണ് അലക്സാണ്ടർ തോമസിൻറെ നിയമനം. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണു മനുഷ്യാവകാശ കമ്മിഷന് ചെയർമാനെ നിയമനം നടത്തുന്നത്.

 

human rights commission chairman national human rights commission Justice Alexander Thomas