സുനിലിനെ രക്ഷിക്കാനിറങ്ങിയ ജിതേഷും കര കയറിയില്ല; മാലിന്യക്കുഴിൽ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

മാലിന്യം കുടുങ്ങിയതിനെ തുടർന്നായിരുന്നു ഇത് നീക്കം ചെയ്യാനെത്തിയവരായിരുന്നു ജീവൻ നഷ്ടപ്പെട്ട ഇരുവരും. മരണപ്പെട്ട സുനിൽ കുമാർ ആയിരുന്നു ആദ്യം മാലിന്യ കുഴിയിൽ ഇറങ്ങിയത്. പിന്നാലെ സുനിൽ കുമാറിന് ശ്വാസം ലഭിക്കാതായി.

author-image
Anagha Rajeev
New Update
manhole death
Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂരിൽ മാലിന്യക്കുഴിയിലറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു. ചാലക്കുടി മാള കാരൂരിലെ റോയൽ ബേക്കേഴ്‌സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്നുള്ള മാലിന്യക്കുഴിയിലിറങ്ങിയവർക്കാണ് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ജിതേഷ്, സുനിൽ കുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

മാലിന്യം കുടുങ്ങിയതിനെ തുടർന്നായിരുന്നു ഇത് നീക്കം ചെയ്യാനെത്തിയവരായിരുന്നു ജീവൻ നഷ്ടപ്പെട്ട ഇരുവരും. മരണപ്പെട്ട സുനിൽ കുമാർ ആയിരുന്നു ആദ്യം മാലിന്യ കുഴിയിൽ ഇറങ്ങിയത്. പിന്നാലെ സുനിൽ കുമാറിന് ശ്വാസം ലഭിക്കാതായി. ഇതോടെയാണ് സുനിൽകുമാറിനെ രക്ഷപ്പെടുത്താനായി ജിതേഷും മാലിന്യക്കുഴിയിലേക്കിറങ്ങിയത്.

തുടർന്ന് ഇരുവരും മാലിന്യക്കുഴിയിൽ ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. ചാലക്കുടിയിൽ നിന്ന് ഫയർ ആന്റ് റെസ്‌ക്യു സംഘം എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാൻഹോൾ മാത്രമുള്ള ടാങ്കിനുള്ളിൽ ഓക്‌സിജന്റെ അഭാവം മൂലമാണ് മരണം സംഭവിച്ചതെന്ന് ഫയർ ആന്റ് റെസ്‌ക്യു ഉദ്യോഗസ്ഥർ അറിയിച്ചു.

garbage Manhole